അജ്മാനിൽ 51 വയസുകാരൻ 5 വയസുകാരിയെ കാറിൽ പീഡിപ്പിച്ചു ; പ്രതിക്ക് 11 വർഷം കഠിനതടവ്

നിരവധി കേസുകളിൽ പ്രതിയായ 51 വയസുകാരൻ 5 വയസുകാരിയെ കാറിൽ കയറ്റി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവ് . 5 വയസുള്ള പെൺകുട്ടിയെയും, 8 വയസുള്ള ആൺകുട്ടിയെയും മാതാപിതാക്കളുടെ അടുക്കൽ നിന്നും തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയായിരിന്നു പീഡനം. അജ്‌മാൻ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കൂടാതെ, ശിക്ഷ കാലാവധി തീരുന്ന പക്ഷം ഇയാളെ നാടുകടത്താനും തീരുമാനമായി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് കൂടാതെ മൊബിലിയിൽ ദൃശ്യങ്ങൾ പകർത്തിയതിനും കേസുണ്ട്.

കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കാറിൽ നിന്നും കുട്ടികളെ കണ്ടെത്തിയത്. ആൺകുട്ടിയെ മുൻസീറ്റിൽ ഇരുത്തി പെൺകുട്ടിയെ കാറിനു പിറകിൽ ഇരുത്തുകയായിരുന്നു. ശേഷം ഇയാൾ പെൺകുട്ടിയോട് അടിവസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. പ്രതിയുടെ പേരിൽ നിരവധി കേസുകളും ഒരു തവണ നാട് കടത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അസഭ്യം പറയൽ, ലൈംഗീക പീഡനം, മോഷണം തുടങ്ങി 37 കേസുകളിൽ ഇയാൾ പ്രതിയാണ്. ഒരുതവണ നാടുകടത്തൽ നേരിട്ട പ്രതി രണ്ടാം തവണയാണ് തിരിച്ചെത്തി ലൈംഗീക പീഡനം നടത്തിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *