29 തവണ മൗണ്ട് എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോർഡ് തകർത്ത് നേപ്പാളുകാരൻ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമെ ഒള്ളു, മൗണ്ട് എവറസ്റ്റ്. എന്നാൽ 8849 മീറ്റർ പൊക്കമുള്ള എവറസ്റ്റ് ഏറ്റവും കൂടുൽ തവണ കീഴടക്കിയതാരാണെന്ന് അറിയാമോ? നേപ്പാളിലെ ഇതിഹാസ പർവതാരോഹ ഗൈഡായ കാമി റീത്ത ഷെർപ്പയാണ് 29-ാം തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്.

മുൻ വർഷങ്ങളിൽ പലതവണ എവറസ്റ്റ് കയറിയ കാമി റീത്ത തന്റെ തന്നെ റെക്കോർഡ് തകർക്കുകയും പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം 28 തവണ എവറസ്റ്റ് കയറിയെന്ന റെക്കോർഡ് സൃഷ്ടിച്ച ഈ 54ാം വയസുകാരൻ 2024 മെയ് 12 നാണ് 29ത് പ്രാവിശ്യം എവറസ്റ്റ് കീഴടക്കി എന്ന റെക്കോർഡ് നേടിയത്. 1994ൽ ആണു കാമി റിത ഷേർപ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. പിന്നയത് ജീവിതത്തിന്റെ തന്നെ ഭാ​ഗമായി. വരും വർഷങ്ങളിലും സ്വന്തം റെക്കോർഡുകൾ ഭേദിച്ച് ഉയരങ്ങളിലേക്ക് കുതിക്കുന്ന കാമി റീത്ത കാണാം എന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *