തമിഴ്നാട്ടിലെ ആനമലൈ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള ഒരു ഹൃദ്യമായ ദൃശ്യം. ഇളം കോടമഞ്ഞും നേരിയ ചാറ്റല്‍ മഴയുമുള്ള ഒരു മലയുടെ അടിവാരത്തിലൂടെ ആനയുടെ കൊമ്പില്‍ പിടിച്ച് കുടയും ചൂടി വരുന്ന ഒരു പാപ്പാന്. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് ഈ മനോഹരമായ വീഡിയോ പങ്കുവച്ചത്.
പാപ്പാന്റെ പരിലാളനകളേറ്റ് നിൽക്കുന്ന കൊമ്പനെ കാഴ്ച്ചക്കാർ ഹൃദയത്തിലേറ്റി കഴിഞ്ഞു. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതിന് നിരവധിപേർ നന്ദിയും പറയ്യുന്നു. വന്യജീവി ഫോട്ടോഗ്രാഫർ ധനു പരണാണ് വീഡിയോ ചിത്രീകരിച്ചത്.