സ്രാവിന്റെ വായിൽ നിന്നും അതിന്റെ ഭക്ഷണം തട്ടിയെടുക്കുന്ന മത്സ്യതൊഴിലാളി. അമേരിക്കയിലെ സാൻ ഡിയേഗോ തീരത്ത് ഒരു മത്സ്യബന്ധന ചാർട്ടർ ക്രൂ ഒരു വലിയ ട്യൂണ മത്സ്യത്തിന് വേണ്ടി ഒരു സ്രാവിനോട് ബലപ്രയോഗം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പോരാട്ടത്തിനൊടുവില്‍ സ്രാവ് തന്‍റെ ഇരയെ ഉപേക്ഷിച്ച് കടലിലേക്ക് തന്നെ തിരിച്ച് പോകുന്നു. വിഡിയോ വൈറലായതിന് പിന്നാലെ വലിയ വിമർശനമാണുയർന്നത്. മത്സ്യതൊഴിലാളികൾ അവസരവാദികളാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടത്.