സിനിമാപ്രാന്തനായതുകൊണ്ട് പ്രേമിക്കാൻ പഠിച്ചു, അതുകൊണ്ട് ബലാത്സംഗം ആവശ്യമായി വന്നില്ല; ബോച്ചെ

കുട്ടിക്കാലം തൊട്ടേ താനൊരു സിനിമാപ്രാന്തനായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. എന്നെ ഒരു പരിധി വരെ വളർത്തിയത് സിനിമയാണ്. എങ്ങനെ ഡാൻസ് ചെയ്യാം. ഫൈറ്റ് ചെയ്യാം, ആക്ഷൻ ഹീറോ ആകാം, പ്രേമിക്കാം എന്നൊക്കെയുള്ള പ്രചോദനം സിനിമയിൽ നിന്നാണു ലഭിച്ചത്.

മോഹൻലാലിൻറെ ബോയിങ് ബോയിങ് കണ്ടപ്പോൾ എങ്ങനെ പ്രേമിക്കാം എന്നു മനസിലായി. അങ്ങനെ പ്രേമിക്കാൻ പഠിച്ചതുകൊണ്ട് ബാലൻ കെ. നായരുടെ ബലാത്സംഗം ആവശ്യമായി വന്നില്ല. ജോസ് പ്രകാശ് കള്ളക്കടത്തു നടത്തി പണമുണ്ടാക്കും. അവസാനം വെടി കൊണ്ടു മരിക്കും. അങ്ങനെ കള്ളക്കടത്ത് ആരോഗ്യത്തിനു ഹാനികരമാണെന്നു മനസിലായി. സത്യസന്ധമായി ജീവിച്ചില്ലെങ്കിൽ അകത്താകുമെന്ന് ഉറപ്പാണ്. അതു പ്രകൃതി നിയമമാണ്.

എപ്പോഴും തമാശ പറ്റില്ല. ഇടയ്‌ക്കൊക്കെ ഗൗരവം വേണമെന്ന് മമ്മൂട്ടിയുടെ സിനിമ കണ്ടപ്പോൾ മനസിലായി. സിനിമയിൽ നിന്നുള്ള ഇൻസ്പിരേഷൻ ആണ് എന്നെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കിയത്- ബോച്ചെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *