സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍നിന്നാണ് വരുന്നത്; ആര്‍ഷ ചാന്ദ്‌നി ബൈജു

പുതുതലമുറയിലെ പ്രിയപ്പെട്ട നടിയാണ് ആര്‍ഷ ചാന്ദ്‌നി ബൈജു. ഏറെ ആരാധകരും താരത്തിനുണ്ട്. സിനിമയിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് ആര്‍ഷ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം തോന്നുന്നത്. ക്ലാസിക്കല്‍ ഡാന്‍സും കര്‍ണാടക സംഗീതവും മോണോ ആക്ടും പദ്യം ചൊല്ലല്‍ മത്സരങ്ങളുമായി സ്‌കൂള്‍ കലോത്സവ വേദികളില്‍ സജീവമായിരുന്നു. ഓഡിഷനിലൂടെയാണ് പതിനെട്ടാംപടി സിനിമയിലേക്ക് എത്തുന്നത്.

പിന്നെയാണ് അമ്പിളി. അതോടെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞു. ഒപ്പം പ്രശസ്തിയും. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍നിന്നാണ് വരുന്നത്. മുകുന്ദനുണ്ണിയിലേക്ക് എത്തുന്നതും ഓഡിഷനിലൂടെയായിരുന്നു. മധുരമനോഹരത്തിന്റെ ഷൂട്ടിനുശേഷമാണ് മുകുന്ദനുണ്ണി ഇറങ്ങുന്നത്. പതിനെട്ടാം പടിയുടെ കോസ്റ്റ്യും ഡിസൈനര്‍സ്‌റ്റെഫി ചേച്ചി ആയിരുന്നു. വനിത സംവിധായിക എന്ന തോന്നലൊന്നും ഉണ്ടായില്ല.

സംവിധാനം ചെയ്യാന്‍ കഴിവുണ്ടാവണമെന്നേ നോക്കാറുള്ളൂ. തൊണ്ണൂറിലധികം സിനിമകളില്‍ കോസ്റ്റ്യും ഡിസൈനറായി ജോലി ചെയ്തതിന്റെ അനുഭവ സമ്പത്ത് ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായതിന്റെ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. കൃത്യമായ സ്‌പേസ് ലഭിച്ചതിനാല്‍ കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചെന്നും ആര്‍ഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *