ഷോർട്സും, റീൽസും മടുക്കും; സ്ക്രോളിങ് വെറുക്കും; വലിയ വിഡിയോകളിലേക്കു തിരിച്ചു വരുമെന്ന് പഠനം

ഇന്ന് മിക്കവരും ഫോണിലെ ഷോർട്ട്സും റീൽസുമൊക്കെ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരല്ലെ? ഈ ചെറിയ വീഡിയോകളാണ് ഭാവിയെന്നാണ് കരുതിയിരുന്നത്. എന്നാൽ കാനഡയിലെ ടൊറന്റോ സ്കാർബറോ സർവ്വകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ‘ഫാസ്റ്റ്-ഫോർവേഡ് ടു ബോർഡം: ഹൗ സ്വിച്ചിങ് ബിഹേവിയർ ഓൺ ഡിജിറ്റൽ മീഡിയ മേക്ക്സ് പീപ്പിൾ മോർ ബോറഡ്’ എന്ന പുതിയ പഠനം പറയുന്നത് നേരെ മറിച്ചാണ്. രസകരമായ വിഡിയോകൾ കാണാൻ മുന്നോട്ടും പിന്നോട്ടും സ്ക്രോൾ ചെയ്യുന്നത് ക്രമേണ ഉപയോക്താക്കളെ കൂടുതൽ ബോറടിപ്പിക്കുമത്രെ. ബോറടിയെ ചെറുക്കാൻ ഉദ്ദേശിച്ചുള്ള യുട്യൂബ്, ടിക്ടോക്, ഷോർട്സ് വിഡിയോകളെക്കുറിച്ചാണ് ഈ പഠനമെന്നതാണ് വിചിത്രം.

1,200 ലധികം ആളുകളുടെ സഹായത്തോടെയാണ് ഗവേഷകർ ഏഴോളം പരീക്ഷണങ്ങൾ നടത്തിയത്. ഒരു ആപ്പിനുള്ളിലെ വിവിധ കണ്ടന്റുകളിലൂടെ സ്ക്രോൾ ചെയ്യുന്നതിനേക്കാൾ ആഴത്തിലുള്ള വിഡിയോകളുടെയും സ്റ്റോറികളുടെയും ഉള്ളടക്കത്തിൽ മുഴുകി ഒരാൾക്ക് ഡിജിറ്റൽ മീഡിയയിൽ നിന്ന് ആസ്വാദനം നേടാമെന്ന് പഠനം സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *