ശരാശരി ആയുസ് 400 വർഷം, നൂറ്റാണ്ടുകൾ ജീവിക്കുന്ന ഗ്രീൻലൻഡ് ഷാർക്കുകൾ

നാല് നൂറ്റാണ്ടുകൾ കണ്ട ഒരു കക്ഷി ഇപ്പോഴും ഭൂമിയിൽ ജീവിക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമൊ? എന്നാൽ വിശ്വസിക്കണം. ആള് ഒരു സ്രാവാണ്. ശരാശരി നാണൂറ് വയസു വരെ ജീവിക്കുന്ന ​ഗ്രീൻലൻഡ് ഷാർക്കുകൾ നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവുമധികം ആയുസ്സുള്ള ജീവികളാണ്. അങ്ങനെ നോക്കിയാൽ ഇപ്പോൾ 400 വയസുള്ള ഒരു ഗ്രീൻലൻഡ് ഷാർക്ക് 1625 മുതൽ ഇവിടെയുണ്ട്. എന്നാൽ അതിന്റെ ജാഡയൊന്നും ഇവക്കില്ല. സമുദ്രത്തില്‍ ഏതാണ്ട് 2 കിലോമീറ്റര്‍ ആഴത്തിൽ വളരെ ഒതുങ്ങി ജീവിക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്.

കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ ആയുസ്സ് കണക്കാക്കുന്നത്. ജനനത്തിനു മുന്‍പേ ഗ്രീന്‍ലന്‍ഡ് സ്രാവുകളുടെ കണ്ണില്‍ പ്രോട്ടീനുകളുടെ സാന്നിധ്യമുണ്ടാകും. ഈ പ്രോട്ടീൻ ശേഖരിച്ച് ഇതിന്റെ കാലപ്പഴക്കം കണക്കാക്കിയാണ് വയസും കണക്കാക്കുന്നത്. വളര്‍ച്ചാശേഷി കുറവായ ഇവ പ്രതിവര്‍ഷം ഒരു സെന്റിമീറ്റര്‍ മാത്രമാണ് വളരുക. ഏതാണ്ട് ആറ് മീറ്ററിലധികം ഇവ വളരും. 150 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇവ ലൈംഗികപരമായ കഴിവ് ആര്‍ജിക്കുന്നതായി കരുതപ്പെടുന്നത്. ആര്‍ട്ടിക്കിലെ തണുപ്പേറിയ ജലത്തോട് പൊരുത്തപ്പെടാന്‍ കഴിവുള്ള ഏക സ്രാവ് വിഭാഗക്കാരാണിവർ.

Leave a Reply

Your email address will not be published. Required fields are marked *