മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ അഗ്നിപർവതങ്ങളിലും ചന്ദ്രനിലുമൊക്കെ ജീവിക്കുന്നുണ്ടത്രെ. കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമയുടെ കഥയാണെന്ന് തോന്നുമല്ലെ, എന്നാൽ സംഭവം അതല്ല. ക്രിപ്റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദക്കാരുടെ സങ്കൽപത്തെ അടിസ്ഥാനമാക്കി ഹാർവഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിലാണ് ഇത് പറയ്യുന്നത്. അന്യഗ്രഹജീവികൾ വേഷം മാറി, നമുക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ നമ്മളെ അനുകരിച്ച് നമ്മുടെ ഇടയിൽ ജീവിക്കുകയാണ്ടെന്നാണ് ഈ സങ്കൽപം പറയുന്നത്. ഇത്തരത്തിൽ ഇവിടെ ജീവിക്കുന്ന ഏലിയൻസിനെ കാണാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന തിരിച്ചറിയാനൊക്കാത്ത പേടകങ്ങളെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദികാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്കാരം നശിച്ചെന്നും പ്രബന്ധം പറയുന്നുണ്ട്. പിന്നീടിവർ അഗ്നിപർവതങ്ങളുടെ അടിയിലും സമുദ്രത്തിനു താഴെയുമൊക്കെ താമസമുറപ്പിച്ചത്രെ. ഉരഗങ്ങളെയും ആൾക്കുരങ്ങുകളെയും പോലെയുള്ള ക്രിപ്റ്റോകൾളുണ്ടെന്നും പറയ്യുന്നു. എന്നാൽ ഇതെല്ലാം സാധ്യതകൾ മാത്രമാണെന്നും സത്യമാകണമെന്നില്ലെന്നും ഗവേഷകർ മുൻകൂർ ജാമ്യവും എടുക്കുന്നുണ്ട്.