വിമര്‍ശകയ്ക്ക് മറുപടി നല്‍കി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്

നടി മഞ്ജു പിള്ളയുടേയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവന്റേയും മകള്‍ ദയ സുജിത് സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ്. മോഡല്‍ കൂടിയായ ദയ യാത്രയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇന്റര്‍നാഷണല്‍ മോഡലുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍, ബോള്‍ഡ് ഫോട്ടോഷൂട്ടുകളാണ് ദയ കൂടുതലും ചെയ്യാറുള്ളത്.

അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടിന് താഴെ വന്ന പരിഹാസ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് താരപുത്രി. ‘നിന്റെ മുഖം ഒട്ടും ഭംഗിയില്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ എന്നായിരുന്നു കമന്റ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ദയ ഇതിന് മറുപടി നല്‍കി.

‘നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്’ എന്നാണ് ദിയ മറുപടി നല്‍കിയത്. ഒപ്പം കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റിട്ടയാളുടെ ചിത്രവും ദയ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ഇറ്റലിയില്‍ പഠിക്കുന്ന ദയ മോഡലിങ്ങില്‍ സജീവമാണ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന ദയയും സിനിമയിലെത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *