വിജയും തൃഷയും പ്രണയത്തിൽ? വിദേശത്ത് ക്യാമറയിൽ കുടുങ്ങി താരങ്ങൾ! ചിത്രം വൈറൽ

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ് വിജയ്. ലോകമെമ്പാടും ആരാധകരുള്ള നടൻ. തൊട്ടതെല്ലാം പൊന്നാക്കുന്ന ജനപ്രിയനടൻ. താരത്തിന്റെ കുടുംബജീവിതത്തിൽ പലവിധത്തിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തെന്നിന്ത്യൻ താരറാണി തൃഷയും വിജയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരെയും കുറിച്ചു നേരത്തെയും ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വിദേശത്തുവച്ചു ക്യാമറാക്കണ്ണുകളിൽ കുടുങ്ങിയിരിക്കുകയാണ് വിജയും തൃഷയും.

വിജയ് നായകനായ ലിയോ അടക്കം ഗംഭീര പ്രോജക്ടുകളാണ് തൃഷയുടേതായി അണിയറയിൽ ഉള്ളത്. മുമ്പും നിരവധി ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ട്. ചിമ്പു, റാണ ദഗുബതി തുടങ്ങിയ നടന്മാരുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും തുടങ്ങി പല സംഭവങ്ങളുടെ പേരിലും ഗോസിപ്പുകൾ ഉയർന്നിരുന്നു. അതുപോലെ സൂപ്പർ താരം വിജയിയുമായി ചേർത്തും ഗോസിപ്പുകൾ പ്രചരിക്കുകയുണ്ടായി. അത് വീണ്ടും ആവർത്തിക്കുകയാണ് ഇപ്പോൾ. വിദേശത്ത് ഇരുവരും ഒരുമിച്ചു കണ്ടത് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇവർ വീണ്ടും പ്രണയത്തിലായോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ.

അടുത്തിടെയാണ് ലിയോയുടെ ഷൂട്ടിംഗ് പൂർത്തിയായത്. ഇതിനു പിന്നാലെ ഒരു ഇടവേളയെടുത്ത് താരം നോർവേയിലേക്ക് പോയി. ഇവിടെ വച്ച് തൃഷയെ വിജയുടെ ഒപ്പം കണ്ടതാണ് പുതിയ സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്. രണ്ടുപേരെയും ഒരു പൊതുസ്ഥലത്തുവച്ചാണ് കാമറാ കണ്ണുകൾ ഒപ്പിയെടുത്തത്. എന്ത് കാരണത്താലാണ് വിജയും തൃഷയും ഒന്നിച്ചുപോയത് എന്നാണ് ചോദ്യം. ഈ വർഷമാദ്യം വിജയും ഭാര്യ സംഗീതയും വേർപിരിയാൻ ഒരുങ്ങുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയോ ചിത്രീകരണത്തിനിടയിൽ തരങ്ങൾ തമ്മിലുള്ള സൗഹൃദം നടന്റെ കുടുംബ ജീവിതത്തെ ബാധിച്ചു എന്ന രീതിയിലാണ് വാർത്തകൾ വന്നത്. അതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടുപേരെയും ഒന്നിച്ച് വിദേശ രാജ്യത്ത് കണ്ടത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *