യൂത്തൻമാർ പ്ലീസ് സെറ്റ്പ് ബാക്ക്; പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് മമ്മൂട്ടി

കണ്ണൂർ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം തിയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമകളിൽ മാത്രമല്ല ഔട്ട്‌ലുക്കിലും എപ്പോഴും വ്യത്യസ്തത പുലർത്താറുണ്ട് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മുടി പറ്റെവെട്ടി വളരെ വ്യത്യസ്തമായ ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്.

എയർപോർട്ടിൽ നിന്നുള്ള വീഡിയോയിൽ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തിനേയും കാണാം. ചിത്രങ്ങളിൽ താരത്തെ കണ്ടിട്ട് ഒറ്റനോട്ടത്തിൽ ചിത്രത്തിലുള്ളത് മമ്മൂട്ടിയാണെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്കോവർ എന്നാണ് കേൾക്കുന്നത്.

വൈശാഖ് ചിത്രത്തിൽ അച്ചായൻ വേഷത്തിലാണ് മമ്മൂട്ടി എത്തുകയെന്ന് കേട്ടിരുന്നു. അടിപിടി ജോസ് എന്നാണ് വൈശാഖ് ചിത്രത്തിന്റെ പേരെന്നും റിപ്പോർട്ട് വന്നിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കി എത്തിയ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച അവസാന ചിത്രം. വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 35 കോടി കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *