മേൽക്കൂരയിലാണോ വണ്ടി പാർക്ക് ചെയ്യുന്നത്, വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്

ഒരു വീടിന്റെ ഓട് പൊളിച്ച് കയറിയ ഒരു സ്കൂട്ടർ, അതിൽ രണ്ട് പെണ്‍കുട്ടികളും ഇരിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള ഈ വീഡിയോ കണ്ട് നെറ്റിസൺസ് അന്തവിട്ടു. റോഡില്‍ നിന്നും അല്പം താഴ്ന്നാണ് വീടുള്ളത് അതുകൊണ്ട് തന്നെ റോഡിന് സമാന്തരമായി അല്പം ഉയര്‍ന്നാണ് വീടിന്‍റെ മേല്‍ക്കൂര നിൽക്കുന്നത്. കുട്ടികള്‍ വാഹനമോടിച്ച് അബദ്ധത്തിൽ വീടിന് മുകളിലേക്ക് കയറിയതാണ്.

അപകടകരാമായ സാഹചര്യത്തിലാണുള്ളതെങ്കിലും പെണ്‍കുട്ടികള്‍ ഭയമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നതാണ് അതിശയിപ്പിക്കുന്നത്. കുടുങ്ങി കിടക്കുന്ന കുട്ടികളെ രക്ഷിക്കാൻ ഒരാൾ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്തായാലും ഇരുവരും നിസാരമായ പരുക്കുകളോടെ രക്ഷപെട്ടു എന്നാണ് റിപ്പോർട്ട്. വീടല്ലെ വഴിയിൽ നിൽക്കുന്നത് ,അത് ആ വീടിന്‍റെ തെറ്റാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്, ഞങ്ങളും ഇങ്ങനെയാണ് വീട്ടിലേക്ക് പോകുന്നത് എന്ന് മറ്റൊരാൾ എഴുതി, അത് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയായിരുന്നു, ഇടയ്ക്കാണ് വീട് കേറി വന്നത് എന്നിങ്ങനെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *