മുത്തങ്ങയിൽ കാട്ടാനക്കു മുമ്പിൽ പെട്ട് ബൈക്ക് യാത്രക്കാർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാനക്കു മുന്നിൽ പെട്ടാൽ പിന്നെ എന്ത് കാട്ടാനാ? വയനാട് മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് സംഭവിച്ചതും അത് തന്നെയാണ്. തമിഴ്നാട് സ്വദേശികളാണ് ആനയുടെ മുന്നിൽപ്പെട്ടത്. കോഴിക്കോട്- മൈസൂരു പാതയില്‍ ജൂൺ 20ന് വൈകീട്ടായിരുന്നു സംഭവം. ബൈക്ക് യാത്രികരുടെ പിന്നിലുണ്ടായിരുന്ന കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്.

റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാന ഇവർക് നേരെ പാഞ്ഞടുത്തതോടെ ബൈക്ക് യാത്രക്കാർ വണ്ടി ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ ആനയും ഇവർക്ക് നേരെ വരുന്നുണ്ട്. ഓടുന്നതിനിടയിൽ ഒരാൾ താഴെ വീഴുന്നുണ്ട്. തലനാരിഴയ്ക്കാണു ഇരുവരും രക്ഷപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *