മകളുടെ വിവാഹമോചനം ആഘോഷമാക്കി അച്ഛൻ; ഇത് എല്ലാവർക്കുമുള്ള സന്ദേശം

മകളുടെ വിവാഹ മോചനം ആഘോഷമാക്കി ഒരു പിതാവ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വിവാഹ മോചനമെന്നു കേട്ടാൽ ലോകാവസാനമാണെന്ന് കരുതുന്ന നാട്ടിൽ വിവാഹ മോചനം നേടി തിരിച്ചെത്തിയ മകളെ കൊട്ടും കുരവയുമായാണ് പിതാവ് സ്വീകരിച്ചത്. വാദ്യമേളക്കാരെയെല്ലാം പിതാവാണ് ഏര്‍പ്പാടാക്കിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് മകളെ ഭര്‍തൃവീട്ടിലേക്കു യാത്രയാക്കിയത് ഇങ്ങനെതന്നെയായിരുന്നു എന്നാണ് റിട്ട. ഗവ. ഉദ്യോഗസ്ഥനായ അനിൽ കുമാർ പറയ്യുന്നത്. ഇപ്പോൾ ഒരു പുതിയ തുടക്കത്തിനായി തിരിച്ചുവന്ന മകളെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയ്യുന്നു.

2016ൽ എന്‍ജിനിയറായ അനിലിന്റെ മകൾ ഉര്‍വി കംപ്യൂട്ടര്‍ എന്‍ജിനിയറെയാണ് വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു ഉര്‍വി. വിവാഹത്തിനു ശേഷം മക്കള്‍ ഏതവസ്ഥയില്‍ ആയാലും തിരി‍ഞ്ഞു നോക്കാത്ത മാതാപിതാക്കള്‍ക്കുള്ള സന്ദേശം കൂടിയാണ് തന്റെ പ്രവൃത്തിയെന്നാണ് അനില്‍ പറയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *