ഭൂമിയിൽ ചൊവ്വയൊരുക്കി നാസ; ​ഹിര പരീക്ഷണം മെയ് 10 മുതൽ

ചൊവ്വയേ ലക്ഷ്യമിട്ടുള്ള അനേകം പരീക്ഷണ ദൗത്യങ്ങള്‍ ഭൂമിയില്‍ നടക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തില്‍ ഒരു പരീക്ഷണ ദൗത്യത്തിനൊരുങ്ങുകയാണ് അമേരിക്കൻ ബഹിരാകശ ഏജൻസിയായ നാസ. ഹ്യൂമന്‍ എക്‌സ്‌പ്ലൊറേഷന്‍ റിസര്‍ച്ച് അനലോഗ് അഥവാ ഹിര എന്നാണ് പരീക്ഷണത്തിന്റെ പേര്. ഈ പരീക്ഷണ ദൗത്യത്തില്‍ ചൊവ്വയുടെ ഉപരിതലത്തിന് സമാനമായ സാഹചര്യങ്ങള്‍ ഭൂമിയില്‍ കൃത്രിമമായി ഒരുക്കും. അവിടെ നാല് വളണ്ടിയര്‍മാര്‍ 45 ദിവസം താമസിക്കുകയും ചെയ്യും. ചൊവ്വാ ദൗത്യത്തില്‍ പങ്കെടുക്കുന്നതിന് സമാനമായി ഇവര്‍ ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ ചൊവ്വയുടെ ഉപരിതലത്തില്‍ നടക്കുകയും ചെയ്യും.

ഭൂമിയുമായുള്ള ആശയവിനിമയത്തിലുള്ള കാലതാമസവും ഇവിടെ കൃത്രിമമായി ഒരുക്കും. നാസയുടെ ജോണ്‍സണ്‍സ് സ്‌പേസ് സെന്ററിലാണ് ഈ സംവിധാനം ഒരുക്കുക. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മറ്റു ബ​ഹിരാകാശ ദൗത്യങ്ങള്‍ക്കുമായി മനുഷ്യരെ അയക്കുന്നതിന് മുമ്പ് ക്രൂ അംഗങ്ങള്‍ ഒറ്റപ്പെടല്‍, ഏകാന്തവാസം, വിദൂര സാഹചര്യങ്ങള്‍ എന്നിവയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് പഠിക്കാന്‍ ഈ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുമെന്ന് നാസ പറയുന്നു. ജേസണ്‍ ലീ, സ്റ്റെഫനി നവാരോ, ഷരീഫ് അല്‍ റോമൈതി, പിയുമി വിജേസേകര എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുക്കുക. മെയ് 10 ന് ആരംഭിക്കുന്ന ദൗത്യം ജൂണ്‍ 24 വരെ നീളും.

Leave a Reply

Your email address will not be published. Required fields are marked *