ഭാര്യ സംഗീതയ്‌ക്കൊപ്പം ഏറ്റവും അധികം സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് ശ്രീകാന്ത് മുരളി

ഒരു നടന്‍ എന്ന നിലയിലാണ് പലര്‍ക്കും ശ്രീകാന്ത് മുരളിയെ പരിചയം. വക്കീല്‍ വേഷങ്ങളില്‍ സ്ഥിരം അദ്ദേഹത്തെ കണ്ട്, റിയല്‍ ലൈഫിലും വക്കീലാണ് എന്ന് ചില സിനിമാക്കാര്‍ പോലും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് ശ്രീകാന്ത് പറയുന്നു. അതുപോലെ ഡോക്ടറാണ് എന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനമാണെന്നാണ് ഒരു അഭിമുഖത്തില്‍ ശ്രീകാന്ത് പറഞ്ഞത്.

എബി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടെയായ ശ്രീകാന്ത് മുരളി ജീത്തു ജോസഫിന്റെ നാട്ടുകാരനും ക്ലാസ്‌മേറ്റുമൊക്കെയാണ്. ഇലഞ്ഞി എന്ന തന്റെ ഗ്രാമത്തെ കുറിച്ച് പറയുമ്പോള്‍ ശ്രീകാന്ത് വളരെ വാചാലനാണ്. ഇപ്പോഴും എനിക്ക് ആ ഗ്രാമം വിട്ട് വരാന്‍ സാധിച്ചിട്ടില്ല, ഞാനിപ്പോഴും ആ നാട്ടിന്‍പുറം ഇഷ്ടപ്പെടുന്ന ആളാണ്. നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് അവിടം വല്ലാതെ മിസ്സ് ചെയ്യുന്നതും, ഇഷ്ടം കൂടുന്നതും

അഭിനയവും സംവിധാനവുമല്ലാതെ വായനയും ഇഷ്ടപ്പെടുന്ന ആളാണത്രെ ശ്രീകാന്ത് മുരളി. എന്നാല്‍ കൂട്ടുകാര്‍ക്കിടയിലെ ഏറ്റവും മോശം വായനക്കാര്‍ താനായിരിക്കുമെന്നാണ് അദ്ദേഹം സ്വയം വിലയിരുത്തുന്നത്. വര്‍ത്തമാനം പറയാനും, എന്തെങ്കിലും ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാനും ഇഷ്ടമുള്ള ആളാണ് ഞാന്‍. അല്ലാത്തപ്പോള്‍ ഉറക്കമായിരിക്കും. ഉറക്കമല്ലെങ്കില്‍ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും.srikanth murali talks about the things

ഭാര്യ സംഗീതയ്ക്കും തനിക്കും സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുണ്ടെന്നാണ് ശ്രീകാന്ത് മുരളി പറയുന്നത്. സംഗീത ഒരു പാട്ടുകാരിയായതുകൊണ്ട് പാട്ടും സിനിമയുമൊക്കെയാണ് ഞങ്ങളുടെ വിശേഷം. എവിടെ പുറത്തു പോയാലും അവിടെയുള്ള വിശേഷങ്ങളൊക്കെ പരസ്പരം പങ്കുവയ്ക്കും. ഞങ്ങളെ സംബന്ധിച്ച് അടുക്കള വിഷയങ്ങള്‍ വലിയ കാര്യമുള്ളതല്ല. അടുക്കളയില്‍ ഉപ്പ് കുറഞ്ഞാലും മുളക് കൂടായിലും അങ്ങ് പോട്ടെ എന്ന് വയ്ക്കും. ആ സമയങ്ങളിലും മറ്റ് വിഷയങ്ങള്‍ സംസാരിക്കാനാണ് ഇഷ്ടം. അങ്ങനെ ഞങ്ങളുടെ രാത്രിയും പകലും മനോഹരമാണെന്ന് ശ്രീകാന്ത് മുരളി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *