ഭക്ഷണം കഴിഞ്ഞ് ഒന്ന് റെസ്റ്റ് എടുക്കാന്ന് വിചാരിച്ചതാ…. ഇതിപ്പൊ പെട്ടല്ലോ! ഇര വിഴുങ്ങിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭീമൻ പെരുമ്പാമ്പ്

ഒരു ഭീമൻ പെരുമ്പാമ്പ് ഇരവിഴുങ്ങിയ ശേഷം സ്ഥലംവിടാൻ ശ്രമിക്കുകയാണ്. എന്നാൽ കഴുത്തിലെ കുരുക്ക് അതിന് സമ്മതിക്കുന്നില്ല. കെട്ടുപൊട്ടിച്ച് രക്ഷപ്പെടാനായി പെരുമ്പാമ്പ് നടത്തുന്ന പരാക്രമങ്ങളാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ വർഷം ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ എക്സിൽ പങ്കുവെച്ച വീഡിയോയാണിത്. ഇപ്പോൾ ​ദൃശ്യം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. ഒരു ഷെഡ്ഡിൽ കഴുത്തിൽ കയറുകുടുക്കി കെട്ടിയിട്ട നിലയിലാണ് പാമ്പ്. രക്ഷപ്പെടാൻ കഠിനമായി ശ്രമിച്ചുവെങ്കിലും ഒടുവിൽ പരാജയപ്പെട്ടു.

വീഡിയോ കണ്ട നെറ്റിസൺസിൽ കൂടുതൽപേരും ദൃശ്യം ഭയാനകമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇരയെ വിഴുങ്ങി വീർത്തിരിക്കുന്ന പാമ്പിന്റെ വയർ കണ്ടാൽ തന്നെ പേടിയാകുമെന്ന് അവർ പറയ്യുന്നു. വേണമെങ്കിൽ അതിന് നിസാരമായി ഒരു മനുഷ്യനെ വിഴുങ്ങാം എന്നാണ് ചിലർ പറയ്യുന്നത്. എന്നാൽ, മറ്റ് ചിലർ പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ടിരിക്കുന്നത് ക്രൂരമാണെന്ന് ചൂണ്ടികാട്ടി. എന്തായലും രണ്ടാം വരവിലും വീഡിയോ ട്രൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *