അമേരിക്കയിൽ നിന്ന് ബോഡി ബിൽഡറായ ഒരു അമ്മൂമ്മ. പ്രായമൊക്കെ വെറും നമ്പറല്ലേ, എന്ന് വെറുതെ പറയ്യുന്നതല്ല. ഏതു പ്രായത്തിലും വളരെ ആക്റ്റീവായി സ്വന്തം ആഗ്രഹങ്ങൾക്ക് പുറകെ പോകാനും അത് നേടി കാണിക്കുകയും ചെയ്യുന്നർ നിരവധിയുണ്ട്. അമേരിക്കയിൽ നിന്നുള്ള 68 -കാരി മർലിൻ ഫ്ലവേഴ്സും അങ്ങനെയൊരാളാണ്.
പ്രൊഫഷണൽ ബോഡി ബിൽഡറാണ് ഈ സൂപ്പർ അമ്മൂമ്മ. പ്രായമൊന്നും ഒന്നിനും ഒരു തടസമല്ല, ആരോഗ്യത്തോടെയിരിക്കാനുള്ള മനസാണ് പ്രധാനം എന്ന് തെളിയിക്കുന്നതാണ് മർലിന്റെ വീഡിയോ.