പ്രണയത്തോട് വിമുഖതയില്ല; വിവാഹം ഏതു സമയത്തും നടക്കാം, അര്‍ഹതയുള്ളവര്‍ ജീവിതത്തിലേക്ക് വരുമെന്ന് നിത്യ മേനോൻ

തിരുചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ് നിത്യ മേനോന്‍. റൊമാന്റിക് ചിത്രത്തില്‍ ധനുഷാണ് നായകന്‍. നിത്യക്ക് പക്ഷേ, പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഒരു അഭിമുഖത്തില്‍ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള സങ്കല്പങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിത്യ മേനോന്‍.

പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയോ എന്ന ചോദ്യത്തിന് പ്രണയത്തോട് വിമുഖതയില്ലെന്ന് താരം പറഞ്ഞു. എന്നാല്‍ താന്‍ തീവ്രപ്രണയത്തെ തേടുന്നില്ലെന്നും നിത്യ പറഞ്ഞു. ‘ഞാന്‍ പ്രണയത്തിന് അവസരം നല്‍കിയിട്ടില്ലെന്നല്ല. പക്ഷേ പലരും പറയുന്നതുപോലെ എനിക്ക് ജീവിതത്തില്‍ ഒരാളെ വേണം, കുടുംബ ജീവിതം തുടങ്ങാൻ സമയമായി, ഒരു വിവാഹം വേണം തുടങ്ങിയ വാക്കുകളിൽ ഞാൻ വിശ്വസിക്കുന്നില്ല.

ഞാൻ വളരെ ഫ്‌ളക്‌സിബിള്‍ ആണ്.വിവാഹം ഏത് സമയത്തും സംഭവിക്കാം. ചിലപ്പോള്‍ 50 വയസ്സില്‍ സംഭവിക്കാം. അപ്പോള്‍ ഞാന്‍ സന്തോഷവതിയാകും. അര്‍ഹതപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് വരും. ഞാന്‍ അത് അന്വേഷിക്കുന്നില്ലെന്നും നിത്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *