പ്രചരണത്തിനു പോകും; സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഗുണമെന്ന് കൊല്ലം തുളസി

അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി നില്‍ക്കുകയാണെങ്കില്‍ താൻ പ്രചാരണത്തിനു പോകുമെന്നും കൊല്ലം തുളസി. നടൻ സുരേഷ് ഗോപി മന്ത്രിയാകേണ്ട സമയം കഴിഞ്ഞെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഒരുപാട് ഗുണം ചെയ്യുന്നതെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

‘സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊ‌ടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം തൃശൂരില്‍ നില്‍ക്കുകയാണെങ്കില്‍ ഞാൻ ഇലക്ഷൻ പ്രചാരണത്തിനും പോകും. അവിടെ രാഷ്‌ട്രീയം നോക്കിയല്ല പോകുന്നത്. വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. കാരണം ഒരാളെങ്കിലും മന്ത്രിയായാല്‍ കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യും, ഒരുപാട് നന്മ വരും.

ഒ രാജഗോപാല്‍ വന്നപ്പോള്‍ റെയില്‍വേയ്‌ക്ക് കിട്ടിയ കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ… അതുപോലെ സുരേഷ്ഗോപി എന്നയാള്‍ മന്ത്രിയാകുക ആണെങ്കില്‍ അത് കേരളത്തിന് ഒരുപാട് ഗുണം ചെയ്യും. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഒക്കെ പ്രശംസിക്കേണ്ടതാണ്. എല്ലാം ശുദ്ധമനസ്സോടെ പറയുന്നതാണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണെന്നും’- കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *