പേരുകൾ‌ക്കനുസരിച്ച് നമ്മുടെ രൂപം മാറും! കണ്ടെത്തലുമായി ​ഗവേഷകർ

നമ്മുടെ പേരുകൾ‌ക്കനുസരിച്ച് നമ്മുടെ രൂപം മാറുമോ? ഈയൊരു കാര്യത്തെകുറിച്ച് ചിലപ്പോൾ ചിന്തിച്ചിട്ടുപോലും കാണില്ല അല്ലെ? പ്രൊസീഡിങ്‌സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളും മുതിർന്നവരും അടങ്ങുന്നവർ സ്വമേധയാ ഈ പരീക്ഷണത്തിൽ പങ്കെടുക്കുകയായിരുന്നു. പങ്കെടുത്തവരുടെ മുന്നിൽ ഒരു വ്യക്തിയുടെ ചിത്രം പ്രദർശിപ്പിച്ചു. എന്നിട്ട് ആ വ്യക്തിയുടെ പേര് എന്താണ് എന്നതു സംബന്ധിച്ച് 4 ചോയിസുകളും നൽകി. മുതിർന്നവരുടെയും കുട്ടികളുടെയും ചിത്രങ്ങളുണ്ടായിരുന്നു.

മുതിർന്നവരുടെ ചിത്രങ്ങൾ കണ്ടശേഷം പരീക്ഷണത്തിൽ പങ്കെടുത്തവരിൽ പലരും അവരുടെ പേര് കൃത്ത്യമായി പറഞ്ഞു. എന്നാൽ കുട്ടികളുടെ പേരുകൾ കറക്റ്റായി പറയ്യാൻ കഴിഞ്ഞില്ല. ഓരോരുത്തരുടെയും പേര് നൽകുന്ന വൈബിനനുസരിച്ച് അവരുടെ വ്യക്തിത്വം മാറ്റാൻ ആളുകൾ ശ്രമിക്കാറുണ്ടെന്നും ഹെയർസ്റ്റൈൽ, വസ്ത്രങ്ങൾ, accessories തുടങ്ങിയവയിലൂടെ തങ്ങളുടെ പേരിന്റെ ഒരു പഞ്ച് പ്രതിഫലിപ്പിക്കാൻ അവർ ശ്രമിക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു. കുട്ടികളുടെ പേര് കണ്ടുപിടിക്കാൻ പാടുപെട്ടതിലും മുതിർന്നവരുടെ പേര് പെട്ടെന്നു കണ്ടെത്തിയതിനും ഈ കാരണമാണ് ഗവേഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *