‘പുള്ളി’ ട്രൈലർ ഇന്ന് പുറത്തിറങ്ങും

ദേവ് മോഹനെ നായകനാക്കി ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന ചിത്രത്തിൻ്റെ ട്രൈലർ ഇന്ന് വൈകുന്നേരം 6:30ന് പുറത്തിറങ്ങും. ദേവ് മോഹൻ ,മീനാക്ഷി ദിനേശ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജിജു അശോകൻ സംവിധാനം ചെയ്യുന്ന ” പുളളി ” ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും.

ശെന്തിൽ കൃഷ്ണ ,ഇന്ദ്രൻസ് ,ശ്രീജിത് രവി ,കലാഭവൻ ഷാജോൺ ,സുധി കോപ്പ,വിജയകുമാർ ,ബാലാജി ശർമ്മ ,വെട്ടുകിളി പ്രകാശ് ,രാജേഷ് ശർമ്മ ,അബിൻ ബിനോ ,ബിനോയ് ,മുഹമ്മദ് ഇരവട്ടൂർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ ഈ ചിത്രം നിർമ്മിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പും , ഗാനരചന ബി.കെ. ഹരി നാരായണനും ,സംഗീതം മനുഷ്യരും ( മ്യൂസിക് ബാൻഡ് ) ,കലാ സംവിധാനം പ്രശാന്ത് മാധവും , മേക്കപ്പ് അമൽ ചന്ദ്രനും ,വസ്ത്രാലങ്കാരം അരുൺ മനോഹറും ,എഡിറ്റിംഗ് ദീപു ജോസഫും ,ആക്ഷൻ സംവിധാനം സുപ്രീം സുന്ദറും, സൗണ്ട് ഗണേഷ് മാരാറും നിർവ്വഹിക്കുന്നു.

ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും ,വിനോദ് ശേഖർ ,വിനോദ് വേണുഗോപാൽ എന്നിവർ പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവും ,കെ.ജി. രമേശ് ലൈൻ പ്രൊഡ്യൂഡറുമാണ്. അബ്രൂ സൈമൺ ,വി വിൻ രാധാകൃഷ്ണൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടറും ,ആതിര ക്യഷ്ണൻ അസോസിയേറ്റ് ഡയറ്കടറും ,ലേഖ ഭാട്ടിയ കോ- പ്രൊഡ്യൂസറുമാണ്.

ജയിൽ ജീവിതത്തിൽ സ്റ്റീഫൻ എന്ന യുവാവ് നേരിടുന്ന സംഭവങ്ങളാണ് ജിജു അശോകൻ ” പുളളി ” യിലൂടെ പറയുന്നത് . ലാസ്റ്റ്ബഞ്ച് ,ഉറുബുകൾ ഉറങ്ങാറില്ല ,പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങൾ ജിജൂ അശോകൻ സംവിധാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *