ധ്യാൻ ശ്രീനിവാസനും കെന്റി സിര്ദോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അനിൽ ലാൽ സംവിധാനം നിർവഹിച്ച ചീനാട്രോഫി. ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സംവിധായകൻ അനിൽ ലാൽ.
‘ചീനാട്രോഫി ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല. എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ടാകും. അതെല്ലാം ഒരു ബാലൻസിംഗിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഞാനും ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനും പഴയ എസ് എഫ് ഐ പ്രവർത്തകനുമാണ്. ചിത്രത്തിൽ ജോണി ആന്റണി അവതരിപ്പിച്ച ഇടതുപക്ഷ നേതാവിനെ പോലെയുള്ളവരെയാണ് താൻ കാണാൻ ആഗ്രഹിക്കുന്നത്’- അനിൽ ലാൽ പറഞ്ഞു.