നോർത്ത് ഇന്ത്യൻ ഹിറ്റായി ‘സേവ് പൂരി ദോശ’; വൈറലായി വിഡിയോ

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വമ്പൻ ഹിറ്റ് ആയിരുന്നു, വറുത്ത ഐസ്‌ക്രീമും മുട്ട പാനിപൂരിയും. ഇപ്പോൾ പുതിയൊരു വിഭവം ഭക്ഷണപ്രിയരെ കീഴടക്കി മുന്നേറുന്നു. സൗത്ത്നോർത്ത് കോംബോ എന്നുവേണമെങ്കിലും നമുക്കിതിനെ വിശേഷിപ്പിക്കാം. സേവ് പൂരി ദോശ ഇപ്പോൾ നോർത്ത് ഇന്ത്യൻ നഗരങ്ങളിൽ വൻ ഹിറ്റ് ആണ്.

കാഴ്ചയ്ക്ക് മസാലദോശ പോലെയിരിക്കും. തയാറാക്കുന്ന രീതിയും അതുതന്നെയാണ്. ദോശക്കല്ലിൽ മസാലദോശയ്ക്കു തയാറാക്കുന്നതുപോലെ ആദ്യം ദോശ പരത്തുന്നു. തുടർന്ന് ഒരു പ്ലെയിറ്റ് സേവ് പൂരി ദോശയിലേക്കു ചേർക്കുന്നു. എന്നിട്ട് സേവ് പൂരി നന്നായി ഉടയ്ക്കുന്നു. ശേഷം ചീസും കുറച്ച് സേവും ചേർക്കുന്നു. പാകമായിക്കഴിയുന്പോൾ കഷണങ്ങളാക്കി മുറിക്കുന്നു. തുടർന്ന് ചട്ണിയും സോസും ഉൾപ്പെടെ സേവ് പൂരി ദോശ വിളമ്പുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി. ദോശയുടെ ന്യൂജെൻ അവതാരത്തെ ഭൂരിഭാഗം ആളുകളും സ്വീകരിച്ചപ്പോൾ ചിലർ വിമർശനങ്ങളുമായി രംഗത്തെത്തി. എന്തായാലും സേവ് പൂരി ദോശ ഹിറ്റ് ആയി. സ്ട്രീറ്റിൽനിന്ന് സ്റ്റാൻഡേർഡ് ഹോട്ടലുകളുടെ മെനുവിലും ദോശ ഇടംപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *