നെവർ അണ്ടർഎസ്റ്റിമേറ്റ് ​ദ പവർ ഓഫ് എ കോമൺ മാൻ; മോദി സർക്കാരിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് ധ്രുവ് റാത്തി

മോദി ​ഗവൺമെന്റിനെതിരെ പൊരുതിയ ഒറ്റയാൾ പട്ടാളം, ധ്രുവ് റാത്തി. കുറച്ചുമാസങ്ങളായി യൂട്യൂബിൽ ട്രൻഡിങ്ങിൽ ലിസ്റ്റിൽ കിടന്നു കറങ്ങുന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവർ കുറവായിരിക്കും. തെരഞ്ഞെടുപ്പിന് മുൻപും പ്രചാരണ വേളയിലും ഇന്ത്യയിലെ പൊതുജനത്തെ വളരെയധികം സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. മോദി സർക്കാറിനെതിരെ മറഞ്ഞിരുന്നുള്ള പോരാട്ടമായിരുന്നില്ല ധ്രവിന്റേത്. മണിപ്പൂർ കാലപവും, കർഷക സമരവും, കേരളാ സ്റ്റോറിയെയുമൊക്കെ കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് മോദിയേയും ബിജേപിയേയും ധ്രുവ് വീഡിയോകളിലൂടെ വിമർശിച്ചത്.

2024 ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ധ്രുവിന്റെ പ്രതികരണം ഇപ്പോൾ ട്രെഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. ഡോൺണ്ട് ആണ്ടർ എസ്റ്റിമേറ്റ് ​ദ പവർ ഓഫ് എ കോമൺ മാൻ, ‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത് എന്ന ധ്രുവ് റാഠിയുടെ പോസ്റ്റ് ഇതിനോടകം തരം​ഗമായി കഴിഞ്ഞു. വൻ വിജയം പ്രതീക്ഷിച്ച് എന്നാൽ കേവല ഭൂരിപക്ഷം പോലും നഷ്ടപ്പെട്ട ബിജെപ്പിക്കുള്ള താക്കീതായിരുന്നു ഈ പോസ്റ്റും.

Leave a Reply

Your email address will not be published. Required fields are marked *