നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹിതരായി

നടി അദിതി റാവു ഹൈദരിയും നടന്‍ സിദ്ധാര്‍ഥും വിവാഹിതരായി. തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷവാര്‍ത്ത അറിയിച്ചത്. ‘നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്‌നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനില്‍ക്കാന്‍, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാന്‍… അനന്തമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും. ഇനി മിസിസ് ആന്റ് മിസ്റ്റര്‍ അദു-സിദ്ധു.’ ചിത്രങ്ങള്‍ക്കൊപ്പം അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍, അനന്യ പാണ്ഡെ, ആതിയ ഷെട്ടി, അന്ന ബെന്‍, ഭൂമി പട്‌നേക്കര്‍, ശ്രിന്ദ, മനീഷ കൊയ്‌രാള, വേദിക തുടങ്ങിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിശുത വരനും വധുവിനും ആശംസ നേര്‍ന്നത്. 

Leave a Reply

Your email address will not be published. Required fields are marked *