ദീപിക ഗര്‍ഭിണി; ആശംസകളുമായി ആരാധകർ

ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രൺവീർ സിങും ദീപിക പദുകോണും മാതാപിതാക്കളാകുവാന്‍ പോകുന്നു. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ആദ്യത്തെ കുട്ടിയാണ് വരാന്‍ പോകുന്നത്. 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പദുകോൺ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാ​​ഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് ​തനിക്കും രൺവീറിനും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്.

ദീപികയ്ക്കും രൺവീറിനും ഈ അറിയിപ്പോടെ  ആശംസകളുടെ ഒഴുകുകയാണ്. സെലിബ്രിറ്റികൾ അടക്കം താരദമ്പതികൾക്ക് ആശംസകൾ നേർന്നിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ ഒരു മില്ല്യണ്‍ ലൈക്കുകളും. പതിനായിരക്കണക്കിന് ആശംസകളുമാണ് ദീപികയുടെ പോസ്റ്റിന് എത്തിയിരിക്കുന്നത്.  പ്രസവം ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് മാത്രമാണ് ദീപിക അറിയിച്ചിരിക്കുന്നത്. 

ഇപ്പോൾ താരം രണ്ട് മാസം ​ഗർഭിണിയാണെന്നാണ് ചിലര്‍ പോസ്റ്റിന് അടിയില്‍ പറയുന്നത്. ഹൃഥ്വിക് റോഷനൊപ്പം അഭിനയിച്ച ഫൈറ്റര്‍ ആയിരുന്നു ദീപികയുടെ അവസാനത്തെ ചിത്രം. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് രണ്‍വീര്‍ സിംഗ്. അതേ സമയം ദീപിക ഗര്‍ഭിണിയാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

​ഗ്ലാമറായി  പൊതു വേദികളില്‍ വരാറുള്ള ദീപിക അടുത്തിടെ വയറ് മറച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയതോടെയാണ്  ഗര്‍ഭിണിയാണ് എന്ന അഭ്യൂഹം പരന്നത്. അടുത്തിടെ  ബാഫ്റ്റ പുരസ്‌കാര ചടങ്ങ് അവതാരകയായി ദീപിക വന്നിരുന്നു. അന്ന്  വയര്‍ മനപൂര്‍വ്വം മറച്ചുപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്താണ് ദീപികയും രണ്‍വീറും പ്രേമത്തിലാകുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *