ടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽ

ടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽടിനു പാപ്പച്ചന്റെ ‘ചാവേർ’ നവംബർ 24 മുതൽ സോണി ലിവിൽകാണാം. കുഞ്ചാക്കോ ബോബൻ , ആന്റണി വർഗ്ഗീസ് , അർജുൻ അശോകൻ , സജിൻ ഗോപു , സംഗീത മാധവൻ നായർ , ജോയ് മാത്യു, അനുരൂപ് , മനോജ് കെ.യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അക്രമാസക്തമായ ഏറ്റുമുട്ടലുകളിലും രാഷ്ട്രീയ പ്രസ്താവനയുടെ പ്രഖ്യാപനത്തിലും കലാശിക്കുന്ന കടുത്ത രാഷ്ട്രീയ മൽസരങ്ങളുടെ പശ്ചാത്തലത്തിലാണ് ” ചാവേർ ” ഒരുക്കിയിരിക്കുന്നത് .

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന മുന്നാമത്തെ ചിത്രമാണിത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ അരുൺ നാരായണൻ , വേണു കുന്നപ്പിള്ളി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോയി മാത്യൂ രചനയും, ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും , നിഷാദ് യൂസഫ് എഡിറ്റിംഗും , ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും നിർവ്വഹിക്കുന്നു. സൂപ്പർഹിറ്റുകളായ സ്വാതന്ത്യം അർദ്ധരാത്രിയിൽ ( 2018 ) , അജഗജാന്തരം ( 2021 ) എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *