‘ഞാന്‍ മനസില്‍ കണ്ട അതേ രൂപം’ : രാംലല്ല വിഗ്രഹത്തെക്കുറിച്ച് നടി കങ്കണ

അയോദ്ധ്യയില്‍ ജനുവരി 22 നു നടക്കുന്ന പ്രാണപ്രതിഷ്ഠ ദിനത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ട് ബോളിവുഡ് താരം കങ്കണ റണാവത്ത് പങ്കുവച്ച വാക്കുകൾ വൈറൽ.

‘ചെറുപ്പത്തില്‍ ശ്രീരാമന്‍ എങ്ങനെയായിരിക്കും എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഞാന്‍ മനസില്‍ കണ്ട അതേ രൂപം ഈ വിഗ്രഹത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു, അരുണ്‍ യോഗിരാജ് ജി അങ്ങ് എത്ര ധന്യന്‍ ആണ്’ – എന്നാണ് ഇസ്റ്റഗ്രാം സ്റ്റോറിൽ കങ്കണ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചത്. കര്‍ണാടകയിലെ പ്രശസ്ത ശില്‍പിയായ അരുണ്‍ യോഗിരാജാണ് സ്വര്‍ണ അമ്പും വില്ലുമേന്തി നില്‍ക്കുന്ന ഭഗവാന്‍ രാമന്റെ ബാലരൂപം, 51 അടി ഉയരവും 1.5 ടണ്‍ ഭാരവുമുള്ള രാംലല്ലയുടെ വിഗ്രഹം നിര്‍മ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *