ചന്ദ്രന്റെ ആകാശത്ത് ഭൂമി ഉദിക്കുന്നത് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; വില്യം ആന്‍ഡേഴ്‌സിന്റെ എര്‍ത്ത്‌റൈസ് ഫോട്ടോ ഫ്ലിപ്പ് ചെയ്തത് നാസ

ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളില്‍ ഒരാളുമായ വില്യം ആന്‍ഡേഴ്‌സ് വാഷിങ്ടണില്‍ വിമാനാപകടത്തില്‍ മരിച്ചത് ജൂൺ 7നാണ്. സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മനുഷ്യര്‍ ആദ്യമായി ഭൂമിയുടെ ആകര്‍ഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രനെ അതിന്‍റെ ഭ്രമണപഥത്തില്‍ 10 തവണ വലംവെയക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. ചന്ദ്രനെ ചുറ്റുന്നതിനിടെയാണ് പ്രശ്തമായ എര്‍ത്ത്‌റൈസ് ഫോട്ടോ വില്യം ആന്‍ഡേഴ്‌സ് പകര്‍ത്തുന്നത്.നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ ഫോട്ടോ ലോകത്തെ മാറ്റിമറിച്ച 100 ഫോട്ടോകളുടെ കൂട്ടത്തില്‍ ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയിരുന്നു. നേരത്തെ പ്ലാൻ ചെയ്തെടുത്ത ഒരു ചിത്രമായിരുന്നില്ല ഇത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഭൂമിയുടെ ഉദയം കാണുന്നത്. പെട്ടെന്നു തന്നെ അതിന്റെ ചിത്രം ആന്‍ഡേഴ്‌സ് പകർത്തി.

എന്നാൽ ഇതിൽ രസകരമായ മറ്റൊരു കാര്യമുണ്ട്, ഇന്ന് കാണുന്ന എര്‍ത്ത്‌റൈസിന്റെ ചിത്രം യാഥാർത്ഥത്തിൽ ഇങ്ങനെയല്ല. ശെരിക്കും ചന്ദ്രന്റെ ഇടതു വശത്തുനിന്നും ഭൂമി ഉദിച്ചു വരുന്നതായിയാണ് കാണുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇത്തരത്തിലെ ഭൂമിയുടെ ചിത്രമെടുക്കാൻ സാധിക്കു എന്നാൽ, ചന്ദ്രപ്രകൃതിക്ക് മുകളിലൂടെ ഭൂമി ഉദിക്കുന്നു എന്നു തോന്നിപ്പിക്കാനായി കംമ്പ്യൂട്ടർ ഉപയോ​ഗിച്ച് യഥാർത്ഥ ചിത്രത്തെ 95 ഡിഗ്രി ക്ലോക്വൈസ് ദിശയിലേക്ക് തിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *