‘ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ മമ്മൂട്ടിയ്ക്ക് വലിയ പാടാണ്, മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിൾ’: കൊല്ലം തുളസി

കൊല്ലം തുളസി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ്. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണെന്നും തലക്കനം കാണിക്കാറുണ്ടെന്നും തുളസി പറയുന്നു.

‘മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാല്‍ അദ്ദേഹം വെയിറ്റ് കാണിക്കുന്ന നടനാണ്. വെയിറ്റ് കാണിക്കുന്നതാണ്. പക്ഷെ അത്രയൊന്നുമില്ല സത്യത്തില്‍. അദ്ദേഹം ആള് വളരെ സിമ്പിളാണ്. പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും. അത് അദ്ദേഹത്തിന്റെ രീതിയാണ്. ഒരു ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്, ഞാന്‍ തിരിച്ച് മറുപടി കൊടുത്തിട്ടുമുണ്ട്. അത് അദ്ദേഹത്തിന്റെ രീതിയാണ്’, കൊല്ലം തുളസി പറയുന്നു.

മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ കുറേക്കൂടി ഫ്‌ളെക്‌സിബിളാണ് എന്നാണ് കൊല്ലം തുളസി പറയുന്നത്. മോഹൻലാൽ ഇപ്പോഴും ചിരിച്ചു കൊണ്ടാണ് സംസാരിക്കുക. നമ്മള്‍ കരുതുക നമ്മളെ സുഖിപ്പിക്കുകയാണ്. ആ തോന്നിപ്പിക്കലാണ് അദ്ദേഹത്തിന്റെ കഴിവ്, മമ്മൂട്ടിയ്ക്ക് അതില്ലെന്നും കൊല്ലം തുളസി പറയുന്നു.

തനിക്ക് സിനിമകള്‍ ലഭിക്കാതെ പോയതിനെക്കുറിച്ചും അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു. പ്രധാന കാരണം എനിക്ക് കോക്കസ് ഒന്നും ഇല്ല. എന്നെ സിനിമയില്‍ ഇന്‍ഡ്രഡ്യൂസ് ചെയ്ത് വലുതാക്കണം എന്ന് ആഗ്രഹിച്ചവരില്ല. നേരെ മറിച്ച് കുശുമ്പുള്ളവരുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തിനാണ് അഭിനയിക്കാന്‍ വരുന്നതെന്ന് പറഞ്ഞതും എന്നെ ഒഴിവാക്കിയ സംഭവങ്ങളുമുണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്. തനിക്ക് പാരകള്‍ വെച്ചവരുണ്ട്. അവരൊന്നും ഇപ്പോഴില്ല. നമുക്കത് വിധിച്ചില്ല എന്ന് മാത്രമേ ഞാന്‍ കണക്കാക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *