ഓഫീസിൽ സ്ട്രെസ് കുറയ്ക്കാൻ പൂച്ചകൾ; ഐഡിയയുമായി ജാപ്പനീസ് ടെക്ക് കമ്പനി

ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ പൂച്ചകൾ. ജപ്പാനീസ് ടെക് കമ്പനിയായ ക്യുനോട്ടാണ് ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറച്ച് അവരെ ആക്റ്റീവാക്കാൻ രസകരമായ മാർ‌​ഗം കണ്ടെത്തിയത്. ഓഫീസിനുള്ളിൽ 10 പൂച്ചകളെ വളർത്തുക. ജോലിക്കിടയിൽ പൂച്ചകളുമായി കളിക്കാനും ഇടപഴകാനും ജീവനക്കാർക്ക് അവസരം നൽകുന്നതിലൂടെ അവർ കൂടുതൽ ആക്റ്റീവാകുമെന്നും അവരുടെ ക്രിയേറ്റിവിറ്റി കൂടുമെന്നുമാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്.

കമ്പനിയിലെ എല്ലാവരെയും പോലെ ഈ പൂച്ചകൾക്കുമുണ്ട് ജോലി. കമ്പനിയിലെ 32 ജീവനക്കാരുമായി കളിക്കുക എന്നതാണ് ഇവരുടെ ജോലി. എന്നാൽ ഇത് പുതിയ സംഭവം ഒന്നുമല്ല. 2004 മുതൽ തന്നെ കമ്പനി പൂച്ചകളെ ഇതിനായ ദത്തെടുത്തു തുടങ്ങിയിരുന്നു. ക്യുനോട്ട് മാത്രമല്ല മറ്റ് പല കമ്പനികളും പൂച്ചകളെ ഇത്തരത്തിൽ അവരുടെ കമ്പനിയിൽ വളർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *