ഓണവും ക്രിസ്തുമസും പോലെ പെരുന്നാള്‍ എല്ലാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?: ഫിറോസ് ഖാൻ

ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാള്‍ എല്ലാ മതസ്ഥരും ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്ന് നടൻ ഫോറോസ് ഖാൻ. ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം ചോദിച്ചത്.

സിനിമയിലും സീരിയലിലും മതം ഉണ്ടെന്നും ഈ മതക്കാരനാണെന്ന് താനെന്നു അറിഞ്ഞതുകൊണ്ട് തന്നെ വിളിക്കാത്ത ഒരു സംവിധായകനുണ്ടെന്നും ഫിറോസ് പറയുന്നു. 

താരത്തിന്റെ വാക്കുകൾ

‘എല്ലാ ഉത്സവങ്ങളും ഞാൻ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്തുമസ് എല്ലാം ഞാൻ ആഘോഷിക്കുന്നു. ഒരുവിധം എല്ലാ മുസ്ലീങ്ങളും ഇത് രണ്ടും ആഘോഷിക്കാറുണ്ട്. പക്ഷെ, ഞാനെപ്പോഴും ആലോചിക്കും, പെരുന്നാള് വേറെ ആരും ആഘോഷിക്കുന്നില്ല. അതിന്റെ കാരണമെന്താണ്. എന്റെ വീട്ടില്‍ ഓണത്തിന് ഊഞ്ഞാല്‍ ഇടാറുണ്ട്, സദ്യ വെയ്‌ക്കാറുണ്ട്. പക്ഷെ, പെരുന്നാല്‍ മറ്റ് മതങ്ങളിലുള്ളവര്‍ ഒന്നും ആഘോഷിക്കുന്നില്ല. അത് എനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നു. പെരുന്നാളും എല്ലാവരും ആഘോഷിക്കണം. എന്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷിക്കാത്തത്’.

‘ലോകം മുഴുവൻ തലകീഴായി തന്നെയാണ് പൊയ്‌ക്കോണ്ടിരിക്കുന്നത്. സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്. ഞാൻ ഇതിന്റെയൊക്കെ സാക്ഷിയാണ്. ഞാൻ ഈ മതക്കാരനാണെന്ന് അറിഞ്ഞതുകൊണ്ട് എന്നെ വിളിക്കാത്ത ഒരു സംവിധായകനുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് നമ്മള്‍ പൊയ്‌ക്കോണ്ടിരിക്കുന്നത്. തലതിരിഞ്ഞ ലോകത്തു കൂടി ഞാൻ നേരെ നടക്കുന്നതു കൊണ്ട് എനിക്ക് തോന്നുന്നതാണോ എന്ന് അറിയില്ല’- ഫിറോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *