ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി; അന്തംവിട്ട് അമേരിക്കക്കാർ

അങ്ങനെ ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി. ഇന്ത്യയില്‍ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങിയെന്ന വാർത്ത ​​ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അങ്ങ് അമേരിക്കയിലും ആന ഇറങ്ങി എന്ന വാർത്ത വരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യുഎസിലെ മൊണ്ടാന സിറ്റിയിൽ ആന എത്തിയത്. റോഡിലൂടെ ഓടുന്ന ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ട്രൻഡിങ്ങായി. നമ്മുക്ക് ആനയൊരു അപൂർവ്വ കാഴ്ച്ചയല്ല. എന്നിട്ടുപോലും നമ്മൾ ആനയുടെ ആ തലയെടുപ്പും പ്രൗഡിയുമൊക്കെ കണ്ട് നോക്കി നിന്നുപോകാറുണ്ട്.

അപ്പോൾ പിന്നെ അമേരിക്കക്കാരുടെ കാര്യം പറയണോ? ചിത്രങ്ങളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടിട്ടുള്ള കരയിലെ ഏറ്റവും വലിയ ജീവി തങ്ങളുടെ റോഡിലൂടെ ഓടുന്നതുകണ്ട അമേരിക്കക്കാർക്ക് അതൊരു അത്യപൂർവ്വ കാഴ്ച്ച തന്നെയായിരുന്നു. എന്നാൽ ആന മാത്രമല്ല കേട്ടോ. ആനയുടെ പിറകെ ആനപ്പാപ്പാനയ സായിപ്പും ഓടുന്നുണ്ട്. ഇതിനിടെയാണ് ജോർദാൻ വേൾഡ് സർക്കസ് സംഘത്തിന്‍റെ ആന കൂടാരത്തില്‍ നിന്നും വിയോള എന്ന പിടിയാന രക്ഷപ്പെട്ടതായി അറിയിപ്പെത്തിയത്. വിരണ്ടോടിയെങ്കിലും ആള് പ്രശ്നക്കാരിയല്ല കേട്ടോ? ആര്‍ക്കും ഉപദ്രവമോ നാശനഷ്ടമോ ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്തായലും 58 വയസ്സുള്ള ആനയെ സുരക്ഷിതമായി തിരിച്ചെത്തിച്ചെന്നാണ് സര്‍ക്കസ് കമ്പനി മാനേജര്‍ ബിൽ മെൽവിൻ മാധ്യമങ്ങളോട് ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി; അന്തവിട്ട് അമേരിക്കക്കാർപറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *