എനിക്കുള്ളതെല്ലാം എന്റേതാണ്; കളിയാക്കലുകളോട് ഹണി റോസ്‌

തന്റെ ശരീരത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് മലയാള സിനിമയിലെ മിന്നും താരമായഹണി റോസ്.ഒരാളുടെ ശരീരത്തെ കുറിച്ച് മോശമായി സംസാരിക്കുക, ബോഡി ഷെയിമിങ് ചെയ്യുക എന്ന് പറഞ്ഞാൽ ഏറ്റവും മോശമായ കാര്യമാണെന്നാണ് ഹണി റോസ് പറയുന്നത്.

എന്നാൽ അത് തന്റെ കാര്യം മാത്രമല്ല എന്നും താരം ചൂണ്ടിക്കാണിക്കുന്നുണട്. വളരെ സ്വാഭാവികമായ ഒരു കാര്യമായിട്ടാണ് പലരും ബോഡിഷെയിമിങിനെ കാണുന്നത്. നിറത്തിന്റെ പേരിലും ശരീര അവയവങ്ങളുടെ പേരിലും മുഖത്തിന്റെ ഷെയിപ്പിന്റെ പേരിലും എന്നിങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ബോഡി ഷെയിമിങ് നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് ഹണി റോസ് ചൂണ്ടിക്കാണിക്കുന്നു.

ആരെക്കുറിച്ചും ആർക്കും പറയാം എന്ന രീതിയാണെന്നും അതിനെ നോർമലൈസ് ചെയ്തിരിക്കുകയാണെന്നും ഹണി റോസ് പറയുന്നു. അതേസമയം എന്റെ ശരീരത്തിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് ഹണി റോസ് വ്യക്തമാക്കുന്നത്. എനിക്കുള്ളതെല്ലാം അതെന്റത് തന്നെയാണ്. മറ്റൊരാൾ അതിനെ കുറിച്ച് കമന്റ് ചെയ്യുന്നതിൽ ഞാൻ ഒരുപാട് വിഷമിക്കേണ്ട കാര്യമില്ല എന്നും താരം പറയുന്നു.

പിന്നാലെ ഇമേജുകളെക്കുറിച്ചും ഹണി റോസ് സംസാരിക്കുന്നുണ്ട്. ഒരു സിനിമ ഹിറ്റായാൽ മാറുന്ന ഒന്നാണ് ഇമേജ് എന്നാണ് ഹണി റോസ് പറയുന്നത്.

ഈ ഒരു പബ്ലിക് ഇമേജ് വച്ചിട്ടാണ് എനിക്ക് സിനിമ വരാത്തത് എന്ന് പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. പത്ത്- പതിനെട്ട് വർഷങ്ങളായി ഈ ഒരു ഇന്റസ്ട്രിയിൽ വന്നിട്ട്. വലിയൊരു പോരാട്ടം നടത്തിയിട്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത് തന്നെ. ഇന്റസ്ട്രിയിൽ നിലനിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും ഹണി റോസ് പറയുന്നു.

അതേസമയം നല്ല സിനിമകൾ പ്രതീക്ഷിക്കുന്ന സമയത്ത് വരണമെന്നില്ല. അങ്ങനെ വരുമ്പോൾ വരുന്ന സിനിമകളിൽ നിന്നും തിരഞ്ഞെടുക്കേണ്ടി വരുമെന്ന് ഹണി റോസ് പറയുന്നു. മുമ്പിൽ വേറൊരു സിനിമയില്ലാത്ത അവസ്ഥയാണെങ്കിലും അങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരും. സിനിമ സംഭവിക്കണം എന്നുള്ളതു കൊണ്ടാണ് അതെന്നും ഹണി റോസ് പറയുന്നു. പക്ഷെ അതൊന്നും വിജയിക്കണമെന്നില്ല. പക്ഷെ ഒരു സിനിമ വിജയച്ചാൽ മാറാവുന്ന ഇമേജ് മാത്രമേ തനിക്ക് ഇപ്പോഴുള്ളൂവെന്നും ഹണി റോസ് പറയുന്നുണ്ട്.

താൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്നും ഹണി റോസ് പറയുന്നുണ്ട്. ചെയ്ത എല്ലാ സിനിമകളിലേയും കഥാപാത്രങ്ങളും ഇഷ്ടമാണ്. എങ്കിലും താൻ തിരഞ്ഞെടുക്കുക ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മോൺസ്റ്റർ എന്നീ സിനിമകളായിരിക്കും എന്നും ഹണി പറയുന്നുണ്ട്. റെയ്ച്ചൽ ആണ് ഹണി റോസിന്റെ പുതിയ സിനിമ. താൻ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് അതെന്നും തന്റെ ഇമേജ് തകർക്കാൻ റെയ്ച്ചലിന് സാധിക്കട്ടെ എന്നാണ് കരുതുന്നതെന്നും ഹണി റോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *