ഇന്ത്യൻ സൈന്യത്തെ പാക് ജനത കാണുന്നത് ഇങ്ങനെ; വിവാദമായി സായ് പല്ലവിയുടെ പഴയ അഭിമുഖത്തിലെ പരാമർശം

ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ 31 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷൻ പുരോഗമിക്കുന്നതിനിടയിൽ സായ് പല്ലവിയുടെ പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.2020 ലുള്ളതാണ് ഈ അഭിമുഖം. ഇതിൽ ഇന്ത്യൻ സൈന്യത്തെപ്പറ്റി നടി പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. നക്‌സലുകളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സായ് പല്ലവി.

ഇന്ത്യൻ സൈന്യം പാക് ജനങ്ങളെ ഭീകരരായിട്ടാണ് കാണുന്നതെന്നും പാകിസ്ഥാൻ ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. ഏത് തരത്തിലുള്ള ആക്രമണവും ശരിയായി തോന്നുന്നില്ലെന്നും നടി വ്യക്തമാക്കി. പഴയ വീഡിയോ ക്ലിപ്പ് ആരോ വീണ്ടും പങ്കുവയ്ക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേർ നടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. എന്നാൽ നടിയെ പിന്തുണച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സായ് പല്ലവിയുടെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും അവരുടെ ഉദ്ദേശ ശുദ്ധി മനസിലാക്കണമെന്നൊക്കെയാണ് കമന്റുകൾ. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന് മുമ്പ് സായ് പല്ലവി പറഞ്ഞിരുന്നു. അതും നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്.

Leave a Reply

Your email address will not be published. Required fields are marked *