ഇന്ത്യൻ ഡിസൈനർമാരുടെ ജുൽറിയിൽ അതിസുന്ദരിയായി ബാർബേഡിയൻ ​ഗായിക റിയാന

സ്വന്തം ഫാഷൻ ബ്രാൻഡാ‌യ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ബാർബേഡിയൻ ​ഗായിക റിയാനയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചച്ചെപ്പെടുന്നത്. അതിന് കാരണം ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെ‌ക്‌ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത് എന്നതാണ്. ഇന്ത്യൻ ഡിസൈനർമാരുടെ സൃഷ്ടികൾ ഒരുമിച്ചണിഞ്ഞ റിയാനയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ ചിത്രം പങ്കിട്ട മനീഷ് മൽഹോത്ര, താൻ റൂബിയും ഡയമണ്ടും ചേർത്തൊരുക്കിയ ചോക്കർ, ഇന്ത്യൻ കരകൗശലവും കലയും പ്രകടമാക്കും വിധത്തിലാണ് നിർമിച്ചതെന്നു കുറിച്ചു.

തന്റെ ഹൈ ജൂൽറി കലക്‌ഷനിൽ നിന്നുള്ള റൂബി നെക്‌ലേസ് അണിഞ്ഞു നിൽക്കുന്ന റിയാനയുടെ ചിത്രം സബ്യ സാചിയും പങ്കുവച്ചിട്ടുണ്ട്. റിയാനയുടെ ചിത്രം കണ്ട് ഭൂമി പട്നേക്കർ, ആലിയ ഭട്ട് തുടങ്ങിയ പ്രമുഖരും പ്രതികരിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിൽ അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാനായി ഇന്ത്യയിലെത്തിയ റിയാനയെ ഇന്ത്യൻ ഫാഷൻ ആകർഷിച്ചു എന്നാണ് പുതിയ ലുക്ക് കണ്ട് ആരാധകർ പറയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *