ഇത്രയും പാവപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല; വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ: ഭീമൻ രഘു

സണ്ണി ലിയോണിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം നടൻ ഭീമൻ രഘു തുറന്ന് പറഞ്ഞതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ എന്ന് ഭീമൻ രഘു പറയുന്നു.

ഭീമൻ രഘുവിന്റെ വാക്കുകൾ

‘അയ്യോ ഇത്രയും പാവപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. ആദ്യത്തെ ദിവസം വന്നപ്പോൾ ഫുൾ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ. കുറച്ച് നേരെ കഴിഞ്ഞപ്പോൾ ആൾക്കാരുടെ ഇടയിൽ കൂടി ഒരു പെങ്കൊച്ച് നടന്നു വരുന്നത് കണ്ടു. അതാണ് സണ്ണി ലിയോൺ.

നമുക്ക് അത് വിശ്വസിക്കാൻ പറ്റില്ല, കാരണം വലിയ ആർഭാടമായിട്ടാണ് അവര് വരുന്നത്. മേക്കപ്പും മറ്റ് സെറ്റപ്പും കൂടെ 10-15 പേരുമായാണ് വന്നത്. പക്ഷെ അവൾ വളരെ കൂൾ ആയി മേക്കപ്പ് ഒന്നും ഇല്ലാതെ നടന്നു വന്നു, സംവിധായകനെ കാണാൻ. കാണുമ്പോൾ ഒരു മലയാളി ലുക്കുള്ള പെൺകുട്ടി.

അഞ്ച് കഥാപാത്രങ്ങളുടെ ഓർമ്മയിൽ കൂടി സണ്ണി ലിയോണിന്റെ ഒരു സോംഗ് ഒക്കെയുണ്ട്. ഫുൾ സ്യൂട്ടിൽ ഞങ്ങൾ എല്ലാവരും കൂടെയുള്ള ഒരു സോഗും ഡാൻസും ഉണ്ട്. ഫൈറ്റ് ഉണ്ട്, സീൻസ് ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്, കോമഡി ഉണ്ട്. എല്ലാം കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു സിനിമ എന്ന് തന്നെ പറയാം.’

Leave a Reply

Your email address will not be published. Required fields are marked *