ഡിഎച്ച്എൽ എന്ന ലോക പ്രശ്സ്ത പാർസൽ കൊറിയർ കമ്പനിയെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലൊ അല്ലെ? പ്രതിവർഷം 1.7 ബില്ല്യണിലധികം പാഴ്സലുകൾ വിതരണം ചെയ്യുന്ന DHL കമ്പനി 1969 സെപ്റ്റംബർ 25-ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ആൻഡ്രിയൻ ഡാൽസി, ലാരി ഹിൽബ്ലോം, റോബർട്ട് ലിൻ എന്ന മൂന്നു കൂട്ടുകാരാണ് ആരംഭിച്ചത്. 1960 ളുടെ അവസാനത്തിൽ കാലിഫോർണിയയിൽ പഠിക്കുന്ന കാലത്ത് ലാരി ഹിൽബ്ലോം കൊറിയർ ജോലി ചെയ്തിരുന്നു. പിന്നീടാണ് അഡ്രിയൻ ഡാൽസിയുമായി ചേർന്ന് അതിവേഗ ഡെലിവറി എന്ന ആശയം വികസിപ്പിക്കാൻ അവർ പദ്ധതിയിടുന്നത്.
കമ്പനി ആരംഭിക്കുന്നതിനായി ലാരി ഹിൽബ്ലോം തൻ്റെ സ്റ്റുഡന്റ് ലോണിന്റെ ഒരു ഭാഗം നൽകി, പങ്കാളികളായി സുഹൃത്തുക്കളായ അഡ്രിയൻ ഡാൽസിയെയും റോബർട്ട് ലിന്നിനെയും വന്നു. മൂവരുടെയും കൈയ്യിലുള്ള കുറച്ച് പണം ഉപയോഗിച്ച് അവർ ഡെലിവറി ബിസിനസ്സ് തുടങ്ങി. മൂന്നുപേരുടെയും സർനെയിം അതവാ കുടുംബപ്പേരുകളുടെ ഇനീഷ്യലുകളാണ് ചേർത്താണ് DHL എന്ന പേര് ഉണ്ടാക്കിയത്. 1969 ൽ കമ്പനി ആരംഭിച്ചതിന് പിന്നലെ അവർക്ക് തിരിഞ്ഞു തോക്കെണ്ടി വന്നിട്ടില്ല, 1970-കളുടെ അവസാനത്തോടെ ലോകമെമ്പാടും DHL അതിൻ്റെ സേവനം വ്യാപിപ്പിച്ചിരുന്നു. 55 വർഷങ്ങൾക്കിപ്പുറം DHL കമ്പനിക്ക് സ്വന്തമായി ഏകദേശം 250 വിമാനങ്ങൾ, ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് വാഹനങ്ങൾ, ലോകമെമ്പാടുമായി ആറ് ലക്ഷത്തിനടുത്ത് ജീവനക്കാരുമുണ്ട്.