അസ്ഥികൂടത്തിന് മുന്നൂറ് കോടി; അമേരിക്കകാരന് ഭാ​ഗ്യം വന്നത് ഫോസിലിന്റെ രൂപത്തിൽ

ഡൈനസോർ ഫോസിലിന് കിട്ടിയത് 373 കോടി രൂപ! അസ്ഥികൂടങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ലേലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2022ൽ അമേരിക്കയിലെ കൊളറാഡോ സ്വദേശിയായി ജെയ്‌സൺ കൂപ്പർ കാലങ്ങളായി തന്‍റെ വീടിന് സമീപത്ത് കിടന്നിരുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് തീരുമാനിച്ചു. ഇത് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് അത് മലിന്യമൊന്നുമല്ല മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടമാണെന്ന് ജെയ്‌സണിന് മനസിലാകുന്നത്. മാധ്യമങ്ങൾ സംഭവം ഒരു ആഘോഷമാക്കി.

ന്യൂയോർക്ക് സിറ്റിയിൽ നടന്ന സോതെബിസ് കമ്പനിയുടെ ലേലത്തിൽ 44.6 മില്യൺ ഡോളർ എന്നുവച്ചാൽ 373 കോടി രൂപയാണ് ജെയ്‌സണിന് ഡൈനസോർ ഫോസിൽ നേടികൊടുത്തത്. 11 അടി ഉയരവും മൂക്ക് മുതൽ വാൽ വരെ 27 അടി നീളവുമുള്ള സസ്യഭുക്കായ Stegosaurus എന്ന ഡൈനസോറിന്‍റെ ഫോസിലാണിത്. അപെക്സ് എന്നാണ് ഈ ഫോസിലിന് നല്‍കിയ പേര്.

അപെക്സിന്‍റെ ഏതാണ്ട് 319 അസ്ഥികളാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സമ്പൂർണ്ണ ഡൈനസോർ അസ്ഥികൂടങ്ങളിൽ ഒന്നാണിതെന്ന് സോതെബിസ് ലേല കമ്പനി പറയ്യുന്നു. ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിലാണ് അപെക്സ് ഭൂമിയില്‍ ജീവിച്ചിരുന്നത്. അപെക്സ് അമേരിക്കയിൽ ജനിച്ചു, അമേരിക്കയിൽ താമസിക്കാൻ പോകുന്നു എന്ന് പറഞ്ഞ അജ്ഞാതനായ ഒരാളാണ് ഫോസിൽ ലേലത്തില്‍ വാങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *