അസീസിനോട് മിമിക്രി നിർത്താൻ പറഞ്ഞിട്ടില്ലെന്ന് അശോകൻ

മിമിക്രി കലാകാരനും നടനുമായ അസീസിനോട് അനുകരണം നിർത്താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്നും നടൻ അശോകൻ. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണെന്നും തന്നെ അനുകരിച്ചത് ഇഷ്ടമായില്ലെന്നാണ് പറഞ്ഞതെന്നും ഒരു അഭിമുഖത്തിലൂടെ അശോകൻ പറഞ്ഞു.

‘ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടിയാണ് ഞാൻ കൊടുത്തത്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. ഉണ്ടായാലും എനിക്കതിൽ വിഷമമൊന്നും ഇല്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളൂ.

ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് അസീസിന് പ്രോഗ്രാം ചെയ്യുന്നത് നിർത്താൻ പറ്റുമോ, അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ? ഞാൻ അങ്ങനെ പറയുകയുമില്ല. മിമിക്രി എന്നത് വലിയ കലയാണ്. അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് എന്നാണ് ഞാൻ എപ്പോഴും പറയുന്നത്. എന്നാൽ, എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമായില്ല. കളിയാക്കി അധിക്ഷേപിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.’ – അശോകൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *