അമൃതയെ പറ്റി സംസാരിക്കില്ല; ഗോപി സുന്ദറിനെ ഇഷ്ടമല്ല: ബാല

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബാല. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം പുതിയ വിവാഹ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടൻ ബാല. ഇതിന് പിന്നാലെ അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. അടുത്തിടെ ഇവർ തമ്മിൽ പിരിഞ്ഞെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് ബാല തന്റേതായ അഭിപ്രായം തുറന്നു പറഞ്ഞത്.

‘ഗോപി സുന്ദറിനെയും അമൃതയെയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും. എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ.

പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല’, ഒരു അഭിമുഖത്തിലാണ് ബാല ഗോപി സുന്ദറിനെ കുറിച്ച് പരാമർശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *