അഭിനയ രംഗത്തേക്ക് വാവ സുരേഷ്; “കാളാമുണ്ടൻ” തുടക്കമായി

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാ ധരൻ ‘ഗ്രാനി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ‘കാളാമുണ്ടൻ’ വൈലോപ്പിള്ളി സംസ്കൃത ഭവനിൽ പൂജ ചടങ്ങുകളോടെ തുടക്കമായി. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ. ഗാനങ്ങൾ സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ നിർമാണം.

പ്രശസ്ത ഗാന രചയിതാവായ കെ ജയകുമാർ ഐ എ എസ്, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കെ ജയകുമാർ ഐ എ എസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

നവംബർ ആദ്യം മുതൽ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയാണ്. കലാ സംവിധാനം അജയൻ അമ്പലത്തറ.മേക്കപ്പ് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം.സ്റ്റിൽസ് വിനയൻ സി എസ്. പി ആർ ഒ :എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *