‘അനൂജ് എഴുന്നേൽക്ക് മോനെ, ജയ്പൂർ പൊലീസാണ്’; തട്ടിക്കൊണ്ടുപോയ യുവാവിനെ നാടകീയമായി രക്ഷപ്പെടുത്തി പൊലീസ്

തട്ടിക്കൊണ്ട് പോയ യുവാവിനെ നാടകീയമായി രക്ഷപ്പെടുത്തി ജയ്പൂർ പൊലീസ്. രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ ഒളിപ്പിച്ചിരുന്ന അനൂജ് എന്ന യുവാവിനെയാണ് ജയ്പൂർ പൊലീസിലെ പ്രത്യക അന്വേഷണ സംഘം രക്ഷപ്പെടുത്തിയത്. അനൂജ്, എഴുന്നേൽക്കൂ മോനെ, ജയ്പൂർ പോലീസാണ്, എന്നുപറഞ്ഞായിരുന്നു പോലീസിന്റെ എൻട്രി.

അനുജിന്റെ ജന്മദിനത്തിലായിരുന്നു പോലീസ് അനൂജിനെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്. ആഗസ്റ്റ് 18ന് സുഹൃത്തിനൊപ്പം ജയ്പൂരിലെ നഹർഗഡ് ഹില്ലിലേക്ക് വിനോദയാത്ര പോയതായിരുന്നു അനൂജ് എന്ന് പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു. സമ്പന്ന കുടുംബത്തിൽ പെട്ടവനാണെന്ന് കരുതി യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ട സ്ത്രീയെയും നാല് പുരുഷന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *