സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

വാട്സാപ്പിൽ ഇനി അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. ആഗോള തലത്തിൽ ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിൾ ഐ മെസേജ്, ടെലഗ്രാം എന്നീ ആപ്പുകളിൽ ഇതിനകം എഡിറ്റ് ഫീച്ചർ ലഭ്യമാണ്.

മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ബീറ്റാ പതിപ്പിൽ പരീക്ഷിക്കുന്നുണ്ടെന്ന് അടുത്തിടെ വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അയച്ച സന്ദേശങ്ങളിലുണ്ടാവുന്ന വ്യാകരണ പിശകുകൾ, അക്ഷരത്തെറ്റുകൾ എന്നിവയെല്ലാം തിരുത്തുന്നതിനായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. 15 മിനിറ്റ് മാത്രമാണ് ഇതിനുള്ള സമയം ലഭിക്കുക.

അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ, എഡിറ്റ് ചെയ്യേണ്ട സന്ദേശത്തിൽ ലോങ് പ്രസ് ചെയ്തതിന് ശേഷം എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. എഡിറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങൾക്കൊപ്പം Edited എന്നൊരു ലേബൽ ഉണ്ടാവും. എന്നാൽ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *