ഇന്‍റര്‍നെറ്റില്ലാതെ യുപിഐ പേയ്‌മെന്‍റ്; എച്ച്എംഡിയുടെ സിംപിള്‍ ഫോണുകളെത്തി

രണ്ട് ഫീച്ചര്‍ ഫോണുകള്‍ കൂടി പുറത്തിറക്കി എച്ച്എംഡി ഗ്ലോബല്‍. ഇന്ത്യയില്‍ വളരെ സാധാരണ ഉപയോഗത്തിനുള്ള മൊബൈല്‍ ഫോണുകളാണ്, അതായത് ബെയ്സ് മോഡൽ ഫോണുകൾ. എന്നാൽ യൂട്യൂബും, യുപിഐ പേയ്‌മെന്‍റും അടക്കമുള്ള സൗകര്യങ്ങള്‍ ഈ ഫോണുകളില്‍ എച്ച്എംഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി എന്നീ 4ജി മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പുത്തന്‍ കണക്റ്റിവിറ്റി സൗകര്യങ്ങളോടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ഈ ഫോണുകളിലൂടെ എച്ച്എംഡിയുടെ ലക്ഷ്യം. ക്ലൗഡ് ഫോണ്‍ ആപ്പ് വഴി യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോര്‍ട്‌സ് എന്നിവയിലേക്കുള്ള ആക്‌സ്സസും ഇന്‍റര്‍നെറ്റ് സൗകര്യമില്ലാതെ തന്നെ സുരക്ഷിതമായ യുപിഐ ട്രാന്‍സാക്ഷന്‍ നടത്താനുള്ള സംവിധാനവും ഈ ഫോണുകളിലുണ്ട്. പ്രീ-ലോഡഡായ ആപ്ലിക്കേഷനാണ് ഇന്‍റര്‍നെറ്റ് ആക്‌സ്സസ് ഇല്ലാതെ യുപിഐ വിനിമയം സാധ്യമാക്കുക.

പുതിയ കണ്ടുപിടിത്തങ്ങളും പുതിയ സ്റ്റൈലിഷ് ഡിസൈനും വിനോദാപാദികളും യുപിഐ സൗകര്യങ്ങളുമായി ഇന്ത്യയില്‍ പുതുമ കൊണ്ടുവരാറുള്ള കമ്പനിയുടെ ലെഗസി തുടരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് എച്ച്എംഡി ഇന്ത്യ സിഇഒയും വൈസ് പ്രസിഡന്‍റുമായ രവി കന്‍വാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *