അന്യഗ്രഹ ജീവികളുടെ പേടകം കിട്ടി, അവശിഷ്ടങ്ങളും; സർക്കാർ എല്ലാം ഒളിച്ചു വയ്ക്കുന്നു; അവകാശവാദവുമായി പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥൻ

പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഒറ്റയ്ക്കല്ല മറിച്ച് അന്യഗ്രഹ ജീവികളുണ്ട്, അതിന് തെളിവുമുണ്ട്. ഈ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് അമേരിക്കയുടെ പെന്‍റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ ലൂയി എലിസോന്‍ഡോയാണ്. യുഎസ് സര്‍ക്കാരിന് അന്യഗ്രഹ ജീവികളുടെ പേടകം കിട്ടിയിരുന്നെന്നും അതില്‍ നിന്ന് ലഭിച്ച ജീവികളുടെ അംശങ്ങളെ കുറിച്ച് വിശദമായ പഠനം പെന്‍റഗണ്‍ നടത്തിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

1947 ല്‍ യുഎസ് എയര്‍ഫോഴ്സിന്റെ വിമാനം റോസ്​വെല്ലില്‍ വച്ച് തകര്‍ന്ന് വീണത് അന്യഗ്രഹ ജീവികളുടെ പേടകത്തിന്‍റെ ആക്രമണത്തിലാണെന്നാണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ പറയ്യുന്നത്. എന്നാൽ അന്ന് റോസ്​വെല്ലില്‍ വെച്ചാണ് ഈ അന്യഗ്രഹ പേടകം ​ഗവൺമെന്റിന് കിട്ടിയതെന്നാണ് എലിസോന്‍ഡോ അവകാശപ്പെടുന്നത്. എന്നാൽ ഗവൺമെന്റ് ഇക്കാര്യങ്ങളെല്ലാം പൊതുജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അന്യഗ്രഹ പേടകവുമായി ഏറ്റുമുട്ടലുണ്ടായെന്നും യുഎസ് സൈനികന്‍ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും എലിസോന്‍ഡോ പറയ്യുന്നു. അതേസമയം, എലിസോന്‍ഡോയുടെ വാദങ്ങള്‍ ശാസ്ത്രീയമല്ലെന്നും അത് വിശ്വാസ്യമല്ലെന്നും യുഎസ് സര്‍ക്കാരും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *