
സൂംബ വിവാദം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
സൂംബ വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് പറഞ്ഞ് സർക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ് എന്നാണ് കെ മുരളീധരൻ ഉന്നയിക്കുന്ന ആരോപണം. ലഹരിക്കെതിരായ കുട്ടികളുടെ സൂംബ പരിപാടിക്ക് വിതരണം ചെയ്ത ടീ ഷർട്ടിലെ മുഖ്യമന്ത്രിയുടെ ചിത്രമാണ് വലിയ വിവാദത്തിന് കാരണമായത്. വിദ്യാഭ്യാസ വകുപ്പാണ് പരിപാടിയുടെ സംഘാടകർ. കോൺഗ്രസ് അധ്യാപക സംഘടന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്തുന്നു എന്നായിരുന്നു ആരോപണം. തുടർന്ന്…