ട്രംപ് സെലെൻസ്കിയെ ‘തല്ലാതെ’ സംയമനം പാലിച്ചു; യുക്രെയ്നെതിരെ കടുത്ത വിമർശനവുമായി റഷ്യ‌

 യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള  ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ യുക്രെയ്നെതിരെ കടുത്ത വിമർശനവുമായി റഷ്യ‌. കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയെ ‘തല്ലാതെ’ ട്രംപ് സംയമനം പാലിച്ചെന്നു റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ‘പാലു കൊടുത്ത കൈക്കു തന്നെ യുക്രെയ്ൻ കൊത്തി’യെന്നും സഖറോവ കൂട്ടിച്ചേർത്തു. ‘‘ആദ്യമായി, സെലെൻസ്കിയുടെ മുഖത്തു നോക്കി ട്രംപ് സത്യം പറഞ്ഞു. യുക്രെയ്ൻ ഭരണകൂടം മൂന്നാം ലോക മഹായുദ്ധം കളിക്കുകയാണ്. നന്ദിയില്ലാത്ത പന്നിക്ക് പന്നിക്കൂടിന്റെ ഉടമയിൽനിന്നുതന്നെ ശിക്ഷ കിട്ടി. അതു നന്നായി…

Read More